var

കിളിമാനൂർ :കിളിമാനൂർ ഗ്രാമപഞ്ചത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം സി.ഡി.എസ് ചെയർപേഴ്സൺ അൽസിയുടെ അദ്ധ്യക്ഷതയിൽ വനിതാകമ്മീഷൻ ചെയർപേഴ്സൺ പി.സതിദേവി ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സഷാങ്ക.ഡി.കുമാർ സ്വാഗതം പറഞ്ഞു.കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ബി.നജീബ് മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ,കിളിമാനൂർ ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ ടി.ആർ.മനോജ്‌,ബ്ലോക്ക്‌ മെമ്പർ ബെൻഷ ബെഷീർ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കുമാരി ഗിരിജ,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാകുമാരി.വാർഡംഗം ബീന, നിഷ,അനുജ,ബിനു എന്നിവർ സംസാരിച്ചു.