onsm

കിളിമാനൂർ: കിളിമാനൂർ ബി.ആർ.സി തലത്തിൽ നടത്തിയ 'ഓണച്ചങ്ങാതി'എന്ന പരിപാടിയുടെ ഉപജില്ലാതല ഉദ്ഘാടനം മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരി പുലിയൂർക്കോണം പാറവിള സ്നേഹയുടെ വീട്ടിൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു കുമാർ നിർവഹിച്ചു.

വീട്ടിൽ നിന്ന് പഠനത്തിനായി സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത ഭിന്നശേഷി വിദ്യാർത്ഥിയായ സ്നേഹയുടെ വീട്ടിൽ സഹപാഠികളും,അദ്ധ്യാപകരും, പി.ടി.എ അംഗങ്ങളും, ജനപ്രതിനിധികളും, ബി.ആർ.സി പ്രതിനിധികളും ഓണക്കോടി, പൂക്കൾ, ഓണക്കിറ്റ് പായസം എന്നിവുമായി എത്തി. സ്നേഹയുടെ സാന്നിദ്ധ്യത്തിൽ കൂട്ടുകാർ അത്തപ്പൂക്കളം ഉണ്ടാക്കി.

സ്കൂൾ പി.ടി.എ പ്രസിഡന്റ് ജയപ്രകാശ് കോവിലകം, പഞ്ചായത്ത് അംഗം എസ്. ചന്ദ്രലേഖ.എം,പി.ടി.എ പ്രസിഡന്റ് രജിത എൽ.ആർ, ജി.അനിൽകുമാർ, ഒ.ബി.കവിത,അജൻ,സതീഷ് കുമാർ,തമീമുദീൻ,യോഗേഷ്,സീമ,മഞ്ജു മംഗലത്ത്,ബി.ആർ.സി കോഓർഡിനേറ്റർ കവിത ടി.എസ്, റിസോർസ് അദ്ധ്യാപകരായ അഖില,കാർത്തിക് എന്നിവർ പങ്കെടുത്തു.