
നെയ്യാറ്റിൻകര: കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര വെടിവെപ്പിന്റെ 84ാം വാർഷികം ആചരിച്ചു.അത്താഴമംഗലത്തെ വീരരാഘവൻ സ്മൃതി മണ്ഡപത്തിൽ വി.എസ്.ശിവകുമാർ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് ജെ.ജോസ് ഫ്രാങ്ക്ളിൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി മഞ്ചവിളാകം ജയകുമാർ, അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽ,വൈസ് പ്രസിഡന്റ് അഡ്വ.അനിത,ഭാരവാഹികളായ ലാൽ മണലുവിള, അതുൽ കമുകിൻകോട്,അഭിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.