കാട്ടാക്കട: വാച്ച് കടക്കാരനെ കടയ്ക്കുള്ളിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി.കാട്ടാക്കട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വാച്ച് ഹൗസിലെ മലയിൻകീഴ് സ്വദേശി മോഹനനെയാണ് കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കടയുടെ ഷട്ടർ ഇട്ടിരുന്നു. അതിനുമുമ്പ്,ഏഴ് മണിക്ക് തന്നെ വിളിക്കണമെന്ന് സമീപത്തുള്ള ചിലരോട് പറഞ്ഞിരുന്നു. വിളിക്കാനായി രാത്രി ഏഴര മണിയോടെ ഷട്ടർ തുറന്നപ്പോൾ മോഹനനെ തൂങ്ങിമരിച്ചനിലയിൽ കാണുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട് കടയുടെ ഗ്ലാസിലും മറ്റും ചിലരുടെ പേരുകൾ എഴുതിയിരുന്നു. അവിവാഹിതനായ ഇയാൾ സഹോദരങ്ങൾക്കൊപ്പമാണ് താമസിച്ചിരുന്നത്. വർഷങ്ങളായി വാച്ച് കട നടത്തി വരികയായിരുന്നു.