ona-vipani-ulghadanam

കല്ലമ്പലം:കേരള സർക്കാർ,കൺസ്യൂമർ ഫെഡ്, കരവാരം പഞ്ചായത്ത്‌ സർവീസ് സഹകരണ ബാങ്ക് എന്നിവർ ചേർന്ന് ആരംഭിച്ച ഓണം വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.കൊച്ചനിയൻ നിർവഹിച്ചു.സബ്സിഡി ഇനങ്ങൾ ഉൾപ്പെടെ 18 ഇനം അടങ്ങിയ ഓണ കിറ്റ് 1000 രൂപയ്ക്ക് ഓണ വിപണിയിലൂടെ ലഭ്യമാകും.മുൻ പ്രസിഡന്റ് എസ് മധുസൂദനക്കുറുപ്പ്,മുൻ മാനേജർ എം.കെ.രാധാകൃഷ്ണൻ,ക്ഷീരസംഗം പ്രസിഡന്റ്മാരായ എസ്.ശിവകുമാർ,കമുകും പള്ളി ശശിധരൻ,ഭരണ സമിതി അംഗങ്ങളായ ബി.ബൈജു,ഷീനാ ബീഗം,എസ്.സുനിൽ കുമാർ,സെക്രട്ടറി എൻ.ഊർമിള തുടങ്ങിയവർ പങ്കെടുത്തു.