കാട്ടാക്കട:പഞ്ചായത്തിൽ ഹരിതമിത്രം ആപ്പിന്റെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.വിജയകുമാർ,ഹരിത കർമ്മ സൂപ്പർവൈസർ ഗോപിനാഥൻ,കെൽട്രോൺ ഹരിതമിത്ര പ്രോജക്ട് അസിസ്റ്റന്റ് ഓഫീസർ രാഹുൽ തുടങ്ങിയവർ പങ്കെടുത്തു. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മിത്രം പ്രോജക്റ്റിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ വീടുകൾതോറും ക്യുആർ കോഡ് പതിക്കും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിൽ ലഭ്യമാകും. ഇതിനായി പ്രത്യേക പാസ്‌വേഡും നൽകിയിട്ടുണ്ട്.5 ഇന്റർ ഫേസുള്ള ആപ്പിന്റെ നിയന്ത്രണം കെൽട്രോണിനായിരിക്കും.അനധികൃത മാലിന്യ നിക്ഷേപം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാനും ആപ്പിൽ സംവിധാനമുണ്ട്.