വർക്കല : ശിവഗിരി ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം നടത്തി.കോളേജിലെ സ്ഥിര ജീവനക്കാരല്ലാത്ത നോൺ ടീച്ചിംഗ് സ്റ്റാഫുകൾക്കും വർക്കലമുൻസിപ്പാലിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ കിടപ്പു രോഗികൾക്കുമാണ് ഭക്ഷ്യധാന്യക്കിറ്റും വസ്ത്രങ്ങളും വിതരണം ചെയ്തത്. പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീത ഉദ്ഘാടനം നിർവഹിച്ചു.എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ് ആർ എം, സെനറ്റ് മെമ്പർ ഡോ.എസ്.സോജു,ഡോ.വിനോദ് സി സുഗതൻ,ഡോ.വി.സിനി,ഡോ.സജിത്ത്,ഡോ. പി.കെ.സോമരാജൻ എന്നിവർ സംസാരിച്ചു.പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ്,വീനസ്.സി.എൽ വോളന്റിയർമാരായ ദിപിൻ,അർജുൻ,രേവതി,ആരതി,അനാമിക എന്നിവർ നേതൃത്വം നൽകി.