p

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ തന്നെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും,ഇതിൽ രാഷട്രീയ പാർട്ടി നേതാക്കളുടെ പങ്കാളിത്തം കണ്ടെത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു

ഒന്നും മൂന്നും പ്രതികളായ ഫർസീൻ മജീദ്, സുനീത് നാരായണൻ എന്നിവർ യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റും ജനറൽ സെക്രട്ടറിയുമാണ്. രണ്ടാം പ്രതി നവീൻകുമാർ കണ്ണൂർ ജില്ലാ സെക്രട്ടറിയും നാലാം പ്രതി കെ.എസ്.ശബരീനാഥൻ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. മുഖ്യമന്ത്രിയുടെ വാഹനം കാക്കനാട് തടയാൻ ശ്രമിച്ച കേസിലെ പ്രതി സോണി ജോർജ് കോൺഗ്രസ് പ്രവർത്തകനാണ്. ഇയാൾ മറ്റ് 11 ക്രിമിനൽ കേസുകളിലും പ്രതിയാണ്.

എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനെ വധിക്കാൻ തൈക്കാട് ഗസ്റ്റ്ഹൗസിൽ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ തമ്പാനൂർ കേസെടുത്തിരുന്നു. രണ്ടും നാലും പ്രതികൾ മരിച്ചു. ഒന്നാം പ്രതി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, മൂന്നാം പ്രതി ടി.പി.രാജീവൻ, അഞ്ചാം പ്രതി പി.കെ.ദിനേശൻ എന്നിവരാണ് വിചാരണ നേരിടുന്നത്. വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇ.പിയെ വധിക്കാൻ ശ്രമിച്ച കേസിൽ സുധാകരന് പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ മുൻ ഡ്രൈവറും കോൺഗ്രസ് നേതാവുമായ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയായ പേട്ട ദിനേശൻ മറ്റൊരു കേസിൽ 19 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാളാണ്. എസ്.എഫ്‌.ഐ നേതാവ് കെ.വി.സുധീഷ് വധക്കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മഞ്ചേശ്വരം കേന്ദ്രീകരിച്ച് നടക്കുന്ന ചില സംഭവങ്ങളിൽ അന്യസംസ്ഥാനത്തുള്ളവരും ഉൾപ്പെടുന്നു. കാസർകോട് ജില്ലയുടെ ചില ഭാഗങ്ങളെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ ചിലർ ബോധപൂർവമായി ശ്രമിക്കുന്നുണ്ടെന്നും അതിനെതിരെ കർശന നടപടി സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമവിരുദ്ധ

റിക്രൂട്ട്മെന്റ്

2020 മുതൽ ഇക്കൊല്ലം ജൂൺ വരെ സംസ്ഥാനത്ത് നിയമവിരുദ്ധ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് വ്യക്തികൾക്കും ഏജൻസികൾക്കുമെതിരെ 734 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രാ​ഷ്ട്രീ​യ​ ​ഗൂ​ഢാ​ലോ​ച​ന​ ​ചോ​ദ്യ​ങ്ങ​ൾ:
ഉ​പ​ചോ​ദ്യ​ങ്ങ​ൾ​ ​പ്ര​തി​പ​ക്ഷം​ ​ബ​ഹി​ഷ്‌​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ന​ക്ഷ​ത്ര​ചി​ഹ്ന​മി​ട്ട​ ​ചോ​ദ്യ​ത്തി​ന് ​ച​ട്ട​ ​വി​രു​ദ്ധ​മാ​യി​ ​അ​നു​മ​തി​ ​ന​ൽ​കി​യ​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​പ്ര​തി​പ​ക്ഷം​ ​ഉ​പ​ചോ​ദ്യ​ങ്ങ​ൾ​ ​ബ​ഹി​ഷ്‌​ക​രി​ച്ചു.
മു​ഖ്യ​മ​ന്ത്രി​യെ​ ​വി​മാ​ന​ത്തി​ൽ​ ​വ​ധി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ത​ട​ക്ക​മു​ള്ള​ ​രാ​ഷ്ട്രീ​യ​ ​ഗൂ​ഢാ​ലോ​ച​ന​ ​കേ​സു​ക​ൾ​ ​സം​ബ​ന്ധി​ച്ച​ ​ചോ​ദ്യ​മാ​ണ് ​പ്ര​തി​പ​ക്ഷ​ത്തെ​ ​ചൊ​ടി​പ്പി​ച്ച​ത്.​ ​ത​ങ്ങ​ൾ​ ​ന​ക്ഷ​ത്ര​ ​ചി​ഹ്ന​മി​ട്ട് ​ന​ൽ​കു​ന്ന​ ​ചോ​ദ്യ​ങ്ങ​ൾ​ ​പ​ല​തും​ ​ന​ക്ഷ​ത്ര​മി​ല്ലാ​ത്ത​ ​ചോ​ദ്യ​ങ്ങ​ളാ​വു​ന്ന​താ​യി​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ ​ഡി​ ​സ​തീ​ശ​ൻ​ ​ആ​രോ​പി​ച്ചു.​ ​ഇ​തി​നെ​തി​രെ​ ​സ്‌​പീ​ക്ക​ർ​ ​റൂ​ളിം​ഗ് ​ന​ൽ​കി​യി​ട്ടും​ ​അ​തി​ന് ​വി​രു​ദ്ധ​മാ​യാ​ണ് ​വി​മാ​ന​ത്തി​ലെ​ ​വ​ധ​ശ്ര​മം​ ​സം​ബ​ന്ധി​ച്ച​ ​ചോ​ദ്യ​ത്തി​ന് ​അ​നു​മ​തി​ ​ന​ൽ​കി​യ​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.
ഇ​തി​ൽ​ ​എ.​പി.​അ​നി​ൽ​കു​മാ​റി​ന്റെ​ ​പ​രാ​തി​യി​ൽ​ ​ചെ​യ​ർ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചെ​ന്ന് ​സ്പീ​ക്ക​ർ​ ​എം.​ബി.​രാ​ജേ​ഷ് ​മ​റു​പ​ടി​ ​ന​ൽ​കി.​ ​എ​ഡി​റ്റ് ​ചെ​യ്താ​ണ് ​ഈ​ ​ചോ​ദ്യം​ ​അ​നു​വ​ദി​ച്ച​ത്.​ ​അം​ഗ​ങ്ങ​ൾ​ ​ച​ട്ട​മ​നു​സ​രി​ച്ചാ​ക​ണം​ ​ചോ​ദ്യ​ങ്ങ​ൾ​ ​ന​ൽ​കേ​ണ്ട​ത്.​ ​അ​ഭ്യൂ​ഹ​ങ്ങ​ളും​ ​ആ​ക്ഷേ​പ​ങ്ങ​ളും​ ​ഒ​ഴി​വാ​ക്ക​ണം.​ ​ഭ​ര​ണ​-​ ​പ്ര​തി​പ​ക്ഷ​ത്ത് ​നി​ന്ന് ​ഇ​ത്ത​രം​ ​പ​രാ​തി​ക​ൾ​ ​ല​ഭി​ക്കു​ന്നു​ണ്ട്.​ ​അ​ടു​ത്ത​ ​സ​മ്മേ​ള​നം​ ​മു​ത​ൽ​ ​ചോ​ദ്യ​ങ്ങ​ൾ​ ​ചോ​ദി​ക്കാ​നു​ള്ള​ ​മാ​ന​ദ​ണ്ഡം​ ​ക​ർ​ശ​ന​മാ​ക്കു​മെ​ന്നും​ ​സ്പീ​ക്ക​ർ​ ​പ​റ​ഞ്ഞു.​തു​ട​ർ​ന്ന് ​ഈ​ ​ചോ​ദ്യം​ ​ഒ​ഴി​വാ​ക്കു​മോ​യെ​ന്ന് ​സ​തീ​ശ​ൻ​ ​ചോ​ദി​ച്ചെ​ങ്കി​ലും​ ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ൽ​ ​ഒ​ഴി​വാ​ക്കി​ല്ലെ​ന്ന് ​സ്പീ​ക്ക​ർ​ ​മ​റു​പ​ടി​ ​ന​ൽ​കി.