afco

നെയ്യാറ്റിൻകര: താലൂക്ക് കാർഷിക മൃഗ സംരക്ഷണ മത്സ്യ കർഷക വെൽഫെയർ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ആഫ്‌കോ) ആഭിമുഖ്യത്തിൽ കണ്ണറവിളയിൽ ആരംഭിച്ച ഓണം വിപണി കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെല്ലിമൂട് പ്രഭാകരൻ അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി. സുനിൽ കുമാർ, കെ. റസലയ്യൻ, എസ്.മണിറാവു, എം.കെ.റിജോഷ്, മണ്ണക്കല്ല് രാജൻ, ടി.ബീന, വട്ടവിള രാജൻ, രമ്യ ബി.ആർ, മഞ്ജു, ബിനോ ബൻസിഗർ, നിജിൻ.യു.ആർ, ഋഷിരാജ്, പ്രീത തുടങ്ങിയവർ പങ്കെടുത്തു.