നെയ്യാറ്റിൻകര: ഊരൂട്ടുകാല ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് ബി.നാരായണൻ നായർ അദ്ധ്യക്ഷത വഹിക്കും. കെ. ആൻസലൻ എം.എൽ.എ,നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹനൻ തുടങ്ങിയവർ പങ്കെടുക്കും.