
തിരുവനന്തപുരം: സീഡ് ഫാമുകളെ ശക്തമാക്കാൻ നബാർഡ് 137 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. കേസരിയിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ 64 സീഡ് ഫാമുകളിൽ 14 എണ്ണത്തിനാണ് സഹായം ലഭിച്ചത്.
നീര ഉത്പാദന പ്രതിസന്ധി മാറ്റാനുള്ള പദ്ധതി ആലോചനയിലാണ്. പച്ചത്തേങ്ങ സംഭരണത്തിന് കൂടുതൽ കേന്ദ്രങ്ങൾ തുറക്കും. ഗ്രാമീണ കർഷകർ ഉത്പാദിപ്പിക്കുന്ന പഴം-പച്ചക്കറികൾ ഓണത്തിന് വിപണി വിലയേക്കാൾ 30 ശതമാനം വില കുറച്ച് വിൽക്കും. പത്തുശതമാനം അധിക വില നൽകി കർഷകരിൽ നിന്ന് വാങ്ങുന്ന പച്ചക്കറിയാണ് വിലകുറച്ച് വിൽക്കുന്നത്. മൂന്നു മുതൽ 2010 ഓണ വിപണികൾ തുറക്കുമെന്നും മന്ത്രി പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന 47 ശതമാനം പച്ചക്കറികളും മാരക കീടനാശിനികളുടെ സാന്നിദ്ധ്യമുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞതായി മന്ത്രി പറഞ്ഞു.