
ബാലരാമപുരം:ബ്രഹ്മാകുമാരീസ് ഈശ്വരവിദ്യാലത്തിന്റെ ജില്ലാ ആസ്ഥാനമായ പള്ളിച്ചൽ ശിവചിന്തഭവനിൽ ഓണോഘോഷം നടത്തി. ബ്രഹ്മാകുമാരീസ് വിദ്യാലയത്തിന്റെ ജില്ലയിലെ വിവിധ സെന്ററുകളിൽ നിന്ന് ആയിരത്തോളം പേർ ഓണാഘോഷത്തിൽ പങ്കെടുത്തു. തിരുവാതിരക്കളി,കസേരചുറ്റൽ,ഓണപ്പാട്ട്,ഓണക്കവിത, നൃത്തനൃത്ത്യങ്ങൾ, ഓണസദ്യ എന്നിവയും നടന്നു.ബ്രഹ്മകുമാരി ജില്ലാ കോ ഓർഡിനേറ്റർ ബ്രഹ്മാകുമാരി മിനി,ബീന,ബ്രഹ്മകുമാർ സുരേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.