thaya

വെഞ്ഞാറമൂട്: ഗവ.യു.പി.എസിലെ ഗാന്ധിദർശൻ പഠനപരിപാടിയുടെ ഭാഗമായി 300 കുട്ടികൾക്ക് ഓണക്കിറ്റ് വിതരണവും, സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബത്തിലെ 4 കുട്ടികൾക്ക് പ്രത്യേക ബാങ്ക് ഡിപ്പോസിറ്റുകൾ നിക്ഷേപിക്കലും,തണലേകാം താങ്ങാവാം പദ്ധതിയുടെ ഭാഗമായി നിർദ്ധനരായ 5 രക്ഷകർത്താക്കൾക്ക് ഉപജീവനമാർഗത്തിനായി തയ്യൽ മെഷീനുകളും വിതരണം ചെയ്തു.തയ്യൽ മെഷീനുകളുടെ വിതരണം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എസ്. ഷിഹാസ് അദ്ധ്യക്ഷനായി.ഹെഡ് മാസ്റ്റർ എം.കെ.മെഹബൂബ്,ശങ്കർ,വിമൽ, ബാബുരാജ്, ആശാഭൈരവി,സന്ധ്യാകുമാരി,സന്തോഷ്‌കുമാർ, ബി.കെ.സെൻ, നിഹാസ്, അഖിൽ,സൗമ്യ എന്നിവർ സംസാരിച്ചു.