kuzhikaladakkunnu

വക്കം: നിലയ്ക്കാമുക്ക് - കായിക്കരകാവ് റോഡിലെ കുഴികൾ അടയ്ക്കാത്തതിൽ പ്രതിഷേധിച്ച് കുഴികളിൽ കോൺക്രീറ്റ് നിറച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. റോഡ് ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. മഴക്കാലം തുടരുന്നതിനാൽ യാത്രാ ദുരിതം വർദ്ധിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വക്കം ചന്തമുക്കിലെ റോഡിലെ കുഴികളടച്ചാണ് പ്രതിഷേധിച്ചത്. മണ്ഡലം പ്രസിഡന്റ് എൻ. ബിഷ്ണു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫൈസൽ, അശോകൻ, ഐ.എൻ.ടി.യു.സി ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്ലാവിള ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.