
തിരുവനന്തപുരം: നടനും ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാറിന്റെ 'ദൈവത്തിന്റെ അവകാശികൾ' എന്ന പുസ്തകത്തിന്റെ 3-ാം പതിപ്പ് തിരുവനന്തപുരം ഡി.സി ലുലു ബുക്ക് ഫെയർ, റഡിംഗ് ഫെസ്റ്റിവൽ വേദിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിനു നൽകി പ്രകാശനം ചെയ്തു. കവി വി. മധുസൂദനൻ നായർ അവതാരിക എഴുതിയ പുസ്തകത്തിൽ പത്രമാദ്ധ്യമങ്ങളിൽ പ്രേംകുമാർ എഴുതിയ ലേഖനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 22 എണ്ണമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോ. എ. മുഹമ്മദ് കബീർ, ഗ്രന്ഥകർത്താവ് പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.
| caption നടനും ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാറിന്റെ 'ദൈവത്തിന്റെ അവകാശികൾ' എന്ന പുസ്തകത്തിന്റെ 3-ാം പതിപ്പ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിനു നൽകി പ്രകാശനം ചെയ്യുന്നു |