വർക്കല: ഇടവ ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സംരംഭക മേള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ ആർ.എസ് കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സതീശൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജെസി.ആർ, ദിവ്യ,ജെസി ബി, റിയാസ് വഹാബ്, നസീഫ്, മുരളീധരൻ നായർ, സിമിലിയ എന്നിവർ സംസാരിച്ചു.

എ.സി.ഐ.ഒ (ചിറയിൻകീഴ് താലൂക്ക്) ഗോകുൽരാജ് മുഖ്യപ്രഭാഷണവും,​ ഉദയം ഉദ്യം -കെ സ്വിഫ്റ്റ് വിതരണവും ഇടവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബൽജിത് ജീവൻ ലൈസൻസ് വിതരണം നിർവഹിച്ചു. വർക്കല ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ബി.പ്രവീണ, ഇന്റേൺ ഫാത്തിമ സുൽഫിക്കർ എന്നിവരും പങ്കെടുത്തു. എസ്.ബി.ഐ, ഐ.ഒ.ബി, ഫെഡറൽ ബാങ്ക്, കത്തോലിക് സിറിയൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഇടവ സഹകരണ ബാങ്ക് പ്രതിനിധികളും പങ്കെടുത്തു