vg

വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഡോ. പി.എൻ. നാരായണൻ ദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സെക്രട്ടറി സ്വാമി വിശാലാനന്ദ, നഗരസഭാ കൗൺസിലർ ഷീനാ ഗോവിന്ദ്, വെട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം വിനു, വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻചന്ത യൂണിറ്റ് പ്രതിനിധി എവർഷൈൻ, എസ്.ഷിബു, ശശി നാരായണൻ, ഡോ. റ്റി.റ്റി.പ്രഭാകരൻ എന്നിവർ സംസാരിച്ചു.

ഡോ. പി .എൻ. നാരായണന്റെ മക്കളായ എൻ. രാമചന്ദ്രനേയും ഡോ.എൻ.രാമാനുജനേയും ചടങ്ങിൽ ആദരിച്ചു. ശിവഗിരി ആശുപത്രിയുടെ ഐ. എസ് .ഒ സർട്ടിഫിക്കറ്റ് പ്രഖ്യാപനവും ലൈറ്റ് ബോർഡിന്റെ സ്വിച്ച് ഓൺ കർമ്മവും സ്വാമി ഋതംഭരാനന്ദ നിർവ്വഹിച്ചു.