
പാറശാല:വിനായക ചതുർത്ഥി ദിനത്തിൽ ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ കാർമ്മികത്വത്തിൽ 1008 കൊട്ടത്തേങ്ങയും മറ്റ് ദ്രവ്യങ്ങളും ചേർന്നുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു.ഹോമം കാണാൻ നിരവധി ഭക്തരെത്തി.രാവിലെ 4.15ന് ആരംഭിച്ച മഹാഗണപതി ഹോമം 10.15ന് ദീപാരാധനയോടെ അവസാനിച്ചു.