
നെടുമങ്ങാട്:സമഗ്രശിക്ഷാ കേരളം നെടുമങ്ങാട് ബി.ആർ.സിയുടെ പരിധിയിലുളള പൊതുവിദ്യാലയങ്ങളിൽ ഗ്രഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി വരുന്ന കുട്ടികളുടെ വീട്ടിലെ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും മുനിസിപ്പൽ ചെയർപേഴ്സൺ സി.എസ് ശ്രീജ ഉദ്ഘാടനം ചെയ്തു.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ 7ാം ക്ലാസ്സ് വിദ്യാർത്ഥിയായ മഹീർത്തികയുടെ വീട്ടിൽ നടന്ന ചടങ്ങിൽ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി ഓണക്കിറ്റും വാർഡ് കൗൺസിലർ ഉഷ സമ്മാനങ്ങളും നൽകി.ബി.പി.സി സൗമ്യ സി.എസ്,ബി.ആർ.സി ട്രെയിനർ കെ.സനൽ കുമാർ,മറ്റ് ബി.ആർ.സി അംഗങ്ങൾ,ക്ലാസ്സ് അദ്ധ്യാപകർ,അംഗൻവാടി ടീച്ചർ,ആശാവർക്കർ എന്നിവർ പങ്കെടുത്തു.ഓട്ടിസം സെന്ററിലെ സേവനം ലഭിക്കുന്ന 27കുട്ടികൾക്കുളള ഓണാഘോഷപരിപാടികൾ 5ന് ബി.ആർ.സിയിൽ സംഘടിപ്പിച്ചിട്ടുണ്ട്.