anavoor

തിരുവനന്തപുരം: ജില്ലയിൽ ആർ.എസ്.എസ് അക്രമങ്ങൾക്കെതിരെ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ. ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് വി .അനൂപ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ മണികണ്‌ഠേശ്വരത്ത് നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗം പേരൂർക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനപരമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് തിരുവനന്തപുരത്തെ ജനത. ഇവർ ആർ.എസ്.എസിന്റെ അക്രമ രാഷ്ട്രീയത്തെ തള്ളിക്കളയും. ഞങ്ങൾ ഭൂമിയോളം താഴും. അതിലും താഴാൻ പറഞ്ഞാൽ സാധിക്കില്ലെന്ന് ഓർക്കണം. കുറ്റവാളികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും ആനാവൂർ പറഞ്ഞു. ഡി.വൈ.എഫ്‌.ഐ കേന്ദ്ര കമ്മിറ്റി അംഗം എം.വിജിൻ എം.എൽ.എ,വി.കെ.പ്രശാന്ത് എം.എൽ.എ, കെ.സി.വിക്രമൻ, മേയർ ആര്യാ രാജേന്ദ്രൻ, ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രതിൻസാജ് കൃഷ്ണ, എ.എം. അൻസാരി, എസ്.എസ്.നിധിൻ, എൽ.എസ്.ലിജു, ഡി.വൈ.എഫ്‌.ഐ ജില്ലാ ട്രഷറർ വി.എസ്.ശ്യാമ, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് ഷാഹിൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം രേവതി തുടങ്ങിയവർ പങ്കെടുത്തു.