gr

നെടുമങ്ങാട് :എൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തങ്ങളെ കരിവാരി തേയ്ക്കാനുളള ബോധപൂർവമായ പരിശ്രമങ്ങളെ ജാഗ്രതയോടെ തിരിച്ചറിയണമെന്ന് മന്ത്രി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു.ആനാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് അങ്കണത്തിൽ ആരംഭിച്ച ആനാട് കാർഷികമേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി ഡി.കെ.മുരളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ബാങ്ക് പ്രസിഡന്റ് ആർ.അനിൽകുമാർ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി,ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശൈലജ,പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി,സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.എസ്.ഷൗക്കത്ത് ,സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി രജിത്ത് ലാൽ,സി.പി.ഐ.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.പത്മകുമാർ,സി.പി.ഐ ലോക്കൽ സെക്രട്ടറി എം.ജി.ധനീഷ്,ബാങ്ക് മാനേജിങ് ഡയറക്ടർ കെ.പ്രഭകുമാർ എന്നിവർ പ്രസംഗിച്ചു.