
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും. കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,തൃശൂർ,ആലപ്പുഴ,പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ തിങ്കളാഴ്ച വരെ മത്സ്യബന്ധനം പാടില്ല. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും ശക്തി പ്രാപിച്ച തെക്ക് പടിഞ്ഞാറൻ കാറ്റുമാണ് മഴയ്ക്ക് കാരണം.