തിരുവനന്തപുരം: ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് 6 മുതൽ 12 വരെ കനകക്കുന്നിൽ പ്രവർത്തനം തുടങ്ങിയ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മീഡിയ സെന്റർ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, വി.കെ. പ്രശാന്ത്, കൗൺസിലർമാരായ ഡോ. റീന കെ.എസ്,അംശു വാമദേവൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.