തിരുവനന്തപുരം:വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സമഗ്ര കവറേജിന് മാദ്ധ്യമ പുരസ്‌കാരം ഏർപ്പെടുത്തിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.അച്ചടി മാദ്ധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ, മികച്ച ഫോട്ടോഗ്രാഫർ, സമഗ്ര റിപ്പോർട്ടിന് പത്രം എന്നിവയ്ക്ക് പുരസ്‌കാരങ്ങൾ നൽകും. ദൃശ്യമാദ്ധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ, മികച്ച വീഡിയോ ഗ്രാഫർ, സമഗ്ര കവറേജിന് ടിവി ചാനൽ എന്നീ പുരസ്‌കാരങ്ങൾ ഉണ്ടാകും. കൂടാതെ മികച്ച കവറേജിന് ഓൺലൈൻ മീഡിയയ്ക്കും സമഗ്രവും മികച്ചതുമായ റിപ്പോർട്ടിംഗിന് എഫ്.എം റേഡിയോയ്ക്കും പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.