തിരുവനന്തപുരം: ആർ.എസ്.എസ് ഭീകരതയ്ക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ലയിലെ എല്ലാ യൂണിറ്റുകളിലും നാളെ വൈകിട്ട് പ്രതിഷേധത്തെരുവ് സംഘടിപ്പിക്കും.1997 സെപ്തംബർ 3ന് കൊല്ലപ്പെട്ട അജയയുടെ രക്തസാക്ഷി ദിനത്തിലാണ് പരിപാടി. സി.പി.എം ഓഫീസുകൾക്കും നേതാക്കളുടെ വീടുകൾക്കും നേരെ ആക്രമം അഴിച്ചുവിട്ട ആർ.എസ്.എസ് നിലപാടിനെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ അഭ്യർത്ഥിച്ചു.