തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഡ്രൈ ഡേ ദിവസമായ ഇന്നലെ മദ്യവില്പന നടത്തിയ രണ്ടുപേരെ എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് പിടികൂടി. നെയ്യാറ്റിൻകര സ്വദേശി ആസിഫ് ഇക്ബാൽ(34),കണ്ണറവിള സ്വദേശി അജി(46) എന്നിവരാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിലെ ഫിഷ് മാർക്കറ്റിൽ കാറിൽ 27 ലിറ്റർ മദ്യം സൂക്ഷിച്ച് കച്ചവടം നടത്തിയതിനാണ് ആസിഫ് പിടിയിലായത്. ഇയാളിൽ നിന്ന് 2850 രൂപയും കണ്ടെത്തി.യഥാർത്ഥ വിലയുടെ മൂന്നിരിട്ടി വിലയ്ക്കാണ് കച്ചവടം നടത്തിയിരുന്നത്.ബാലരാമപുരം കണ്ണാറവിളയിൽ അനധികൃത മദ്യ കച്ചവടം നടത്തിയതിനാണ് അജി പിടിയിലായത്. സ്പെഷ്യൽ സ്‌ക്വാഡ് സി.ഐ ബി.എൽ. ഷിബുവിന്റെ നേതൃത്വത്തിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ്‌കുമാർ, പ്രബോദ്,അഭിഷേക്, രതീഷ് മോഹൻ,ആരോമൽ രാജൻ,സുരേഷ് ബാബു,വിപിൻ,ബിനു,ഭവിത,ഡ്രൈവർ അനിൽ കുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.