ss

തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി തുമ്പ സെന്റ് സേവ്യേഴ്‌സ്‌ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് വിമുക്തി മിഷനുമായി ചേർന്ന് സംഘടിപ്പിച്ച തെരുവ് നാടകം ഏറെ ശ്രദ്ധേയമായി. കോളേജിലെ എൻ.എസ്.എസ് വോളന്റിയേഴ്സ് അവതരിപ്പിച്ച തെരുവ് നാടകം കോളേജ് പ്രിൻസിപ്പൽ ഡോ.ഫാ. വി.വൈ. ദാസപ്പൻ എസ്.ജെ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.ഫാ.ഷിബു ജോസഫ് എസ്.ജെ., കോളേജ്‌ ബർസർ ഫാ. ജോസ് തച്ചിൽ എന്നിവർ പങ്കെടുത്തു.