നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ സംസ്ഥാന ടൂറിസം വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷം 5 മുതൽ 11 വരെ നടക്കുമെന്ന് മന്ത്രി അഡ്വ.ജി.ആർ.അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 5ന് രാവിലെ 10ന് സ്റ്റാളുകളുടെ ഉദ്ഘാടനം നടക്കും. തുടർന്ന് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അത്തപ്പൂക്കള മത്സരം,വൈകിട്ട് 4ന് വിളംബര ഘോഷയാത്ര, 6.30ന് വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ നടക്കും. 6ന് രാവിലെ 9 ന് കുട്ടികളുടെ കലാ കായിക മത്സരം,10ന് തിരുവാതിരക്കളി മത്സരം,7ന് വൈകിട്ട് 4.30ന് ചെണ്ടമേളം,5.30ന് മാജിക് ഷോ,7ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. 8ന് വൈകിട്ട് 4.30ന് കളരിപ്പയറ്റ്, 5.30ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും. 7 ന് ഗാനമേള. 9 ന് വൈകുന്നേരം 4.30 ന് ചെണ്ടമേളം, 5.30ന് ഫ്യൂഷൻ മ്യൂസിക്, 6.30ന് ഗാനമേള.10 ന് വൈകുന്നേരം 5.30ന് വയലിൻ ഫ്യൂഷൻ, 7 ന് ശിങ്കാരിമേളം. 8 ന് മെഗാഷോ, 11ന് വൈകിട്ട് 5.30ന് കഥാപ്രസംഗം,7ന് ഗാനമേള എന്നിവ ഉണ്ടാകും. നെടുമങ്ങാട് ടൗൺ ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രിയെ കൂടാതെ ചെയർപേഴ്സൺ സി.എസ്.ശ്രീജ, വൈസ് ചെയർമാൻ രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരികേശൻ നായർ തുടങ്ങിയവർ പങ്കെടുത്തു.