
മലയാളത്തിന്റെ പ്രിയ നടനാണ് ആസിഫ് അലി. ഏറെ ആരാധകരുള്ള താരം. സിനിമയ്ക്ക് അകത്തും പുറത്തും ഒരേപോലെ സൗഹൃദം ആസിഫ് സൂക്ഷിക്കാറുണ്ട്. ആസിഫും കൂട്ടുകാരും ഒന്നിച്ചുള്ള ഓണാഘോഷചിത്രം സമൂഹ മാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. ബാലുവർഗീസ്, ഗണപതി, ആസിഫിന്റെ സഹോദരൻ അസ്‌കർ അലി, സംവിധായകരായ ജിസ് ജോയ് ,ചിദംബരം എന്നിവരെയും ചിത്രത്തിൽ കാണാം. അത്തപ്പൂക്കളം, വടംവലി എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. സിനിമയ്ക്ക് പുറത്തും ബാലു വർഗീസ്, ഗണപതി, സംവിധായകരായ ജിസ് ജോയ്, ചിദംബരം എന്നിവരുമായി വിപുലമായ സൗഹൃദമാണ് ആസിഫ് അലി കാത്തുസൂക്ഷിക്കുന്നത്. അതേസമയം സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്ത് ആണ് റിലീസിന് ഒരുങ്ങുന്ന ആസിഫ് അലി ചിത്രം. സിബിമലയിലും ആസിഫ് അലിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. 23ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, രഞ്ജിത്, നിഖില വിമൽ എന്നിവരാണ് മറ്റ് താരങ്ങൾ.