skc

കുറ്റിച്ചൽ:കുറ്റിച്ചൽ എസ്.ജി.സ്പെഷ്യൽ സ്കൂളിലെ ഓണാഘോഷ പരിപാടികൾ നരുവാമൂട് ട്രിനിറ്റി കോളെജ് പ്രിൻസിപ്പൽ ജി.അരുൺസുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ എസ്.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കൗമുദി ചാനൽ ഹെഡ് ഡോ.എസ്.മഹേഷ് ഗുരുക്കൾ മുഖ്യ പ്രഭാഷണം നടത്തി.പ്രിൻസിപ്പൽ തങ്കമണി,അജയൻപോറ്റി,വിതുര പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത്,വൈസ് പ്രിൻസിപ്പൽ വി.ഷീബ,എ.ഇ.ഒ ഓഫീസിലെ നൂൺ ഫീഡിംഗ് സൂപ്പർവൈസർ ഹുസൈൻ,സിഡ്കോ മാനേജർ ഹരി എന്നിവർ സംസാരിച്ചു.