
തിരുവനന്തപുരം: ദേശീയ ബാലതരംഗത്തിന്റെ അമ്പലത്തറ രാമചന്ദ്രൻ നായർ സ്‌മാരക ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് കെ.ആർ.ജനാർദ്ദനൻ പിള്ള, കെ.ഒ.തോമസ്, വസുമതി ജി. നായർ, കെ.എം.എ റഹ്‌മാൻ എന്നിവരെ തിരഞ്ഞെടുത്തു. 11,111 രൂപയും മൊമന്റോയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇതിനുപുറമെ സർവീസിലുള്ള ഒരദ്ധ്യാപകന് കർമ്മശ്രേഷ്ഠ പുരസ്‌കാരവും നൽകും. സദാശിവൻ പൂവത്തൂർ, രുക്മിണി രാമകൃഷ്‌ണൻ, ആർ.രാജപുഷ്പം, ജോസ് വിക്ടർ, ഗോപകുമാർ ഉണ്ണിത്താൻ, ഉല്ലാസ് പള്ളിക്കൽ എന്നിവർക്കാണ് കലാ,സാഹിത്യ പുരസ്‌കാരം.
സെപ്തംബർ 5ന് രാവിലെ 10.30ന് അദ്ധ്യാപക ഭവനിൽ നടക്കുന്ന കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ നൽകും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ. മുരളീധരൻ എം.പി, എം. വിൻസന്റ് എം.എൽ.എ, ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി, ഡോ. എം.ആർ. തമ്പാൻ, സംസ്ഥാന പ്രസിഡന്റ് പി. മൊയ്തീൻ മാസ്റ്റർ, ജനറൽ സെക്രട്ടറി ടി.ശരത് ചന്ദ്രപ്രസാദ്, സെക്രട്ടറി ജി.രവീന്ദ്രൻ നായർ, കല്ലട എൻ.പി.പിള്ള, പി.ഹരിഗോവിന്ദൻ, എം.സലാഹുദീൻ എന്നിവർ പങ്കെടുക്കും.