
പൃഥ്വിരാജ് - നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഗോൾഡ് റിലീസ് മാറ്റി. തിരുവോണ ദിവസമായ 8ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ചിത്രത്തിന്റെ ജോലികൾ പൂർത്തിയായില്ലെന്നും ഒാണം കഴിഞ്ഞ് റിലീസ് ചെയ്യുമെന്നും അൽഫോൻസ് പുത്രൻ അറിയിച്ചു. എന്നാൽ റിലീസ് മാറ്റിയ ഒറ്റ് തിരുവോണദിവസം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു . ഇന്നലെ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ഒറ്റ് മലയാളം, തമിഴ് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. തമിഴ് പതിപ്പ് പുറത്തിറക്കുന്നതിന്റെ ഭാഗമായി ഉണ്ടായ ചില തടസങ്ങൾമൂലം റിലീസ് മാറ്റുകയായിരുന്നു. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ തെലുങ്ക് താരം ഇഷ റബ്ബ ആണ് നായിക. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജാക്കി ഷറോഫ് ആണ് പ്രതിനായകൻ. ഇരുപത്തിഅഞ്ചു വർഷങ്ങൾക്കുശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്നു എന്നതാണ് പ്രത്യേകത.എസ്. സഞ്ജീവ് രചന നിർവഹിക്കുന്നു.