തിരുവനന്തപുരം:എസ് .എൻ.ഡി.പി യോഗം കുളത്തൂർ വടക്കുംഭാഗം ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം നടക്കും.4ന് രാവിലെ 9.30 മുതൽ കലാ-കായിക-സാഹിത്യ-ഡ്രോയിംഗ് മത്സരങ്ങളും ഗുരുദേവകൃതികളുടെ പാരായണ മത്സരവും നടക്കും. ശ്രീനാരായണ ഗുരുദേവ ജയന്തിദിനമായ 10ന് രാവിലെ 7ന് ഗുരുപൂജ, 7.30 ന് ശാഖാപ്രസിഡന്റ് ജി. മധുസൂദനൻ പതാക ഉയർത്തും.വൈകിട്ട് 4.30 മുതൽ ശാഖ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ , 6.30 മുതൽ ജയന്തി സമ്മേളനം യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് ഉദ്‌ഘാടനം ചെയ്യും.ശാഖാപ്രസിഡന്റ് ജി.മധുസൂദനൻ അദ്ധ്യക്ഷത വഹിക്കും.കൗൺസിലർ മേടയിൽ വിക്രമൻ , യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്,തിരുവനന്തപുരം മെഡിക്കൽ കോളേജ് അസോ.പ്രൊഫസർ ഡോ.അനൂജ ,മുൻശാഖാ പ്രസിഡന്റ് എസ്. പ്രഹ്ളാദൻ,കൗൺസിലർ ശ്രീദേവി എന്നിവർ സംസാരിക്കും.ശാഖാ സെക്രട്ടറിജ്യോതി.ജി.എൻ. സ്വാഗതവും ജനറൽ കൺവീനർ എം.രാഘുനാഥൻ നന്ദിയും പറയും.