ksrt

നെയ്യാറ്റിൻകര:ശമ്പളവും ഓണക്കാല ആനുകൂല്യങ്ങളും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ലഭ്യമാക്കാൻ സർക്കാർ ഇടപ്പെടുക,കെ.എസ്.ആർ.ടി.സി. വരവ് ചെലവ് കണക്കുകൾ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര യൂണിറ്റിലെ ജീവനക്കാരും യാത്രക്കാരും ചേർന്ന് ലോക കത്തെഴുത്ത് ദിനത്തിൽ മുഖ്യമന്ത്രിക്ക് കത്തുകളയച്ചു.നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ ആരംഭിച്ച പോസ്റ്റ് എ ലറ്റർ ടു സി.എം കാമ്പെയിൻ സി.ഐ.ടി.യു ഏരിയ ട്രഷററും കണ്ടക്ടറുമായ കെ.പി.ദീപ ഉദ്ഘാടനം ചെയ്തു.കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കത്തെഴുത്ത് കാമ്പെയിൻ സംഘടിപ്പിച്ചത്. ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ ആയിരം പേർ നെയ്യാറ്റിൻകരയിൽ നിന്ന് മുഖ്യമന്ത്രിക്ക് കത്തുകളയച്ചു. കാമ്പെയിനിന് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് ജി.ജിജോ,ടി.ഐ.സതീഷ് കുമാർ,എൻ.കെ.രഞ്ജിത്ത്, എം.ഗോപകുമാർ,സരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.