
നെയ്യാറ്റിൻകര: സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നവോത്ഥാന കേരളം പിന്നിട്ട നാൾവഴികൾ എന്ന വിഷയത്തിൽ നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച സെമിനാർ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു.മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ അവകാശങ്ങളുടെയും നേർ അവകാശികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി ജി. ആർ. അനിൽ, പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവംഗം സി. ദിവാകരൻ,ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജില്ലാ അസി. സെക്രട്ടറി പള്ളിച്ചൽ വിജയൻ, സംസ്ഥാന കൗൺസിലംഗങ്ങളായ വി.പി .ഉണ്ണികൃഷ്ണൻ, അരുൺ കെ.എസ്,വി.ശശി എം.എൽ.എ,ഡെപ്യൂട്ടി മേയർ പി.കെ.രാജു,കെ. എസ്.മധുസൂദനൻ നായർ,വെങ്ങാനൂർ ബ്രൈറ്റ്,ജയചന്ദ്രൻ കല്ലിംഗൽ,ആർ.എസ്.ജയൻ,മണ്ഡലം സെക്രട്ടറി എ.എസ്. .ആനന്ദകുമാർ,ആന്റസ്,ശരൺ,ജി.എൻ.ശ്രീകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.