തിരുവനന്തപുരം: പേവിഷബാധ മുക്ത കേരളപദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് മുഖേന ജില്ലയിലെ മൃഗാശുപത്രികളിലൂടെ നായ്ക്കുട്ടികൾക്കും പൂച്ചകൾക്കും സൗജന്യ നിരക്കിൽ പേവിഷബാധയ്ക്കെതിരെ വാക്സിനേഷൻ നടത്തും. മൃഗങ്ങളുടെ ഉടമസ്ഥർ അതാത് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട് അവയെ വളർത്തുന്നതിനുള്ള ലൈസൻസ് എടുത്ത് പദ്ധതിയുടെ ഭാഗമാകണമെന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ബീനാ ബീവി അറിയിച്ചു.