
തിരുവനന്തപുരം:കുടുംബശ്രീ സി.ഡി.എസ് അദ്ധ്യക്ഷൻമാർക്കായി റസിഡൻഷ്യൽ പരിശീലനം 'ചുവട് 2022' സംഘ
ടിപ്പിച്ചു.ഏഴാമത് ബാച്ചിന്റെ പരിശീലനമാണ് ഇന്നലെ പൂർത്തിയായത്. മൺവിള അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച സമാപന സമ്മേളനത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് സി.ഡി.എസ് അദ്ധ്യക്ഷൻമാർക്കും പരിശീലക ടീമുകൾക്കുമുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്,ആഭ്യന്തര വകുപ്പ് മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ്,തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ,വ്യവസായ വകുപ്പ് ഡയറക്ടർ എസ്.ഹരികിഷോർ,കുടുംബശ്രീ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ.ശ്രീവിദ്യ തുടങ്ങിയവർ പങ്കെടുത്തു.