ആര്യനാട്: സർക്കാർ സ്കൂളുകൾ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. നബാർഡിൽ നിന്ന് അനുവദിച്ച രണ്ട് കോടി രൂപ ചെലവിൽ ആര്യനാട് ഗവ.എൽ.പി സ്കൂളിൽ നിർമ്മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ, ജില്ലാപഞ്ചായത്തംഗം എ.മിനി,ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുധൻ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷീജ, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.എൽ.കിഷോർ, സി.ജെ.അനീഷ്, കെ.എസ്.സുഗതൻ, ഹെഡ്മിസ്ട്രസ് ബിന്ദു എന്നിവർ സംസാരിച്ചു.