ആര്യനാട്: ആര്യനാട് ഗ്രാമപഞ്ചായത്ത് ഓണത്തോടനബന്ധിച്ച് സംഘടിപ്പിക്കുന്ന ഓണം വിപണന മേളയ്ക്ക് ഇന്ന് തുടക്കമാകും.9ന് മേള സമാപിക്കും.ആര്യനാട് ഗവ.എൽ.പി.എസ്,ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായാണ് മേള നടക്കുന്നത്.ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന സാംസ്കാരിക ഘോഷയാത്ര സ്കൂളിൽ എത്തുമ്പോൾ ജി.സ്റ്റീഫൻ എം.എൽ.എ മേളയ്ക്ക് തിരി തെളിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോേഹൻ അദ്ധ്യക്ഷത വഹിക്കും. ഘോഷയാത്ര,സാംസ്കാരിക പരിപാടികൾ,സെമിനാറുകൾ,കലാപരിപാടികൾ,സർക്കാർ-അർദ്ധസർക്കാർ - കൃഷി വകുപ്പ് തുടങ്ങിയവയുടെ വിവിധതരം സ്റ്റാളുകളും കുട്ടികൾക്കായുള്ള പാർക്കുകളും മേളയിൽ ഉണ്ടാകുമെന്ന് സംഘാടക സമിതി ചെയർമാൻ വി.വിജുമോഹൻ അറിയിച്ചു.