തിരുവനന്തപുരം: റെയിൽവേ ലൈസൻസ്ഡ് പോർട്ടേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ഒമ്പതാമത് വാർഷിക സമ്മേളനം ഐ.എൻ.ടി.യു.സി ദേശീയ പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. റെയിൽവേ ലൈസൻസ്ഡ് പോർട്ടേഴ്സ് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.ജോയ് അദ്ധ്യക്ഷത വഹിച്ചു.എൻ.എഫ്.ഐ.ആർ ഡിവിഷണൽ സെക്രട്ടറി കെ.ചന്ദ്രലാൽ,

ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി കെ.എം.അബ്ദുൽസലാം,പ്രേംകുമാർ,ജയകുമാരൻ നായർ തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന പോർട്ടർമാരെ ചടങ്ങിൽ ആദരിച്ചു. പോർട്ടർമാരുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ ഉപഹാരവും പാഠപുസ്തകങ്ങളും നൽകി അനുമോദിച്ചു.

സംഘടനയുടെ പുതിയ ഭാരവാഹികളായി വി.ആർ.പ്രതാപൻ (പ്രസിഡന്റ്),കെ.എം.അബ്ദുൽസലാം (വർക്കിംഗ് പ്രസിഡന്റ്), പ്രേംകുമാർ വൈസ് പ്രസിഡന്റ്), സി. ജോയ്(ജന.സെക്രട്ടറി), ജയകുമാരൻ നായർ (സെക്രട്ടറി), സി.വിക്രമൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.