water
water

തിരുവനന്തപുരം: കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴിലെ ജലവിഭവ വകുപ്പ്, നദീ വികസന, ഗംഗാ പുനരുജ്ജീവന വകുപ്പ് എന്നിവ നൽകുന്ന ദേശീയ ജല പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗര,​ തദ്ദേശ സ്ഥാപനങ്ങൾ, മാദ്ധ്യമങ്ങൾ, സ്‌കൂൾ, വ്യവസായസ്ഥാപനം, സർക്കാരിതര സംഘടന, ജലഉപഭോക്തൃ സംഘടനകൾ തുടങ്ങി ജലസംരക്ഷണം, പരിപാലനം എന്നീ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. ഒന്ന്, രണ്ട്, മൂന്ന് റാങ്ക് ജേതാക്കൾക്ക് യഥാക്രമം 2 ലക്ഷം, 1.5 ലക്ഷം, 1 ലക്ഷം എന്നിങ്ങനെയാണ് അവാർഡ്. അപേക്ഷകൾ http://www.awards.gov.in/ എന്ന വെബ്‌സൈറ്റിലൂടെ നൽകാം. വിശദാംശങ്ങൾക്ക് https://bit.ly/3AFJWL7. അവസാന തീയതി 15.