
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പ്രതിസന്ധി കണക്കിലെടുത്ത് ഒാണക്കാലത്ത് അടിയന്തിര സഹായമായി 50കോടി രൂപ കൈമാറിയതായി ധനവകുപ്പ് അറിയിച്ചു. തുക നൽകുമെന്ന് നിയമസഭയിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചിരുന്നു. ശമ്പള വിതരണത്തിന് 103കോടിരൂപ അനുവദിക്കാൻ കോടതി നിർദ്ദേശിച്ചെങ്കിലും പിന്നീട് രണ്ടംഗ ഹൈക്കോടതി ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തുക അനുവദിച്ചത്.