
നെടുമങ്ങാട്: 62 ദിവസമായി ശമ്പളം കിട്ടാത്തതിനെ തുടർന്ന് കെ.എസ്. ആർ.ടി.സി ജീവനക്കാർ കുടുംബ സമേതം നെടുമങ്ങാട് ഡിപ്പോയിൽ എത്തി സമരം നടത്തി. തൊഴിലാളികളുടെ ശമ്പളത്തിന്റെ പകുതിയും സാധനങ്ങൾ വാങ്ങാൻ കൂപ്പണും നൽകാമെന്ന സർക്കാർ തീരുമാനം അന്യായമാണെന്ന് സമരക്കാർ പറഞ്ഞു. കൂപ്പൺ വേണ്ട, ശമ്പളം മതി എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് യു.ഡി.എഫ് നിയന്ത്രണത്തിലുള്ള സംഘടനയായ ടി.ഡി.എഫിന്റെ നേതൃത്വത്തിൽ കുഞ്ഞുങ്ങളുമായി പ്രതിഷേധിച്ചത്.ഫീസ് അടയ്ക്കാത്തതിനാൽ വിദ്യാഭ്യാസം തന്നെ അവതാളത്തിലായെന്ന് സമരത്തിന് എത്തിയ വിദ്യാർത്ഥികളും പറഞ്ഞു. കെ.എസ്.ആർ.ടി സിയെ സിഫ്റ്റ്ലേക്ക് മാറാൻ അനുവദിക്കില്ലെന്നും
അവർ പറഞ്ഞു.