vigilance

തിരുവനന്തപുരം: ഓപ്പറേഷൻ ജാസൂസ് എന്ന പേരിൽ സംസ്ഥാനത്താകെ ആർ.ടി ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. മോട്ടോർ വാഹനവകുപ്പിനെ സമീപിക്കുന്നവരിൽ നിന്ന് ഉദ്യോഗസ്ഥർ ഏജന്റുമാർ മുഖേന വ്യാപകമായി കൈക്കൂലി വാങ്ങുന്നു എന്ന വിവരത്തെ തുടർന്നായി​രുന്നു പരിശോധന. ഏജന്റുമാരുടെ ഓഫീസുകളിലും പരിശോധന നടത്തി.

ഇന്നലെ വൈകിട്ട് മൂന്നരയ്‌ക്കാരംഭിച്ച പരിശോധന രാത്രി വൈകിയും തുടരുകയാണ്. നിരവധിയിടങ്ങളിൽ നിന്ന് കൈക്കൂലിപ്പണം പിടിച്ചു. വിജിലൻസ് മേധാവി മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം നടത്തുന്ന പരിശോധനകൾക്ക് ഐ.ജി എച്ച്. വെങ്കടേശ്, ഇന്റലിജൻസ് സൂപ്രണ്ട് ഇ.എസ്. ബിജിമോൻ, ഹെഡ് ക്വാർട്ടേഴ്സ് ഡി വൈ.എസ്.പി വിനോദ് എന്നിവർ മേൽനോട്ടം വഹിക്കുന്നു. എല്ലാ വിജിലൻസ് യൂണി​റ്റുകളും പരിശോധനകളിൽ പങ്കെടുത്തു.