
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കൃഷിവകുപ്പ് സംസ്ഥാനത്തുടനീളം 2010 പഴം - പച്ചക്കറി വിപണികൾ നാളെ മുതൽ 7 വരെ നടത്തും. വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 ന് മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാളയം ഹോർട്ടികോർപ്പ് സ്റ്റാളിൽ നിർവഹിക്കും. ഓണത്തോടനുബന്ധിച്ച് പ്രാദേശിക കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ 10 മുതൽ 20 ശതമാനം വരെ അധികവില നൽകി കൃഷിവകുപ്പ് സംഭരിക്കും.