ബാലരാമപുരം: വൃദ്ധരുടെ അഭയകേന്ദ്രമായ പുനർജനി പുനരധിവാസകേന്ദ്രത്തിലെ ഓണാഘോഷം ഫ്രാബ്സിന്റെ നേത്യത്വത്തിൽ ഞായറാഴ്ച രാവിലെ 10 ന് കൗമുദി സ്പെഷ്യൽ എഡിറ്റർ മഞ്ചുവെള്ളായണി ഉദ്ഘാടനം ചെയ്യും. ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.നെയ്യാറ്റിൻകര ഡി.വൈ.എസ്.പി എസ്.ശ്രീകാന്ത് വൃദ്ധ കുടുംബാംഗങ്ങളെ ആദരിക്കും.ആറ്റിങ്ങൾ ഡി.വൈ.എസ്.പി ജി.ബിനു പുതുവസ്ത്രവിതരണം നടത്തും.ബാലരാമപുരം എസ്.എച്ച്.ഒ ബിജുകുമാർ,​എസ്.ഐ പി.അജിത്കുമാർ,​ബാലരാമപുരം ലയൺസ് ക്ലബ് പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ,​ പി.ആർ.ഒ ശക്തികുമാർ,​ പുനർജനി ചെയർമാൻ ഷാ സോമസുന്ദരം എന്നിവർ സംസാരിക്കും.ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് സ്വാഗതവും വൈസ് പ്രസിഡന്റ് എച്ച്.എ നൗഷാദ് നന്ദിയും പറയും.