
തിരുവനന്തപുരം:തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർപോർട്ട് അതോറിറ്റി സ്പോർട്സ് കൺട്രോൾ ബോർഡിന്റെ നേതൃത്വത്തിൽ വിവിധ ഡിപ്പാർട്ടുമെന്റുകളുടെയും,ഏജൻസികളുടെയും സഹകരണത്തോടെ ഓണാഘോഷം നടത്തി. അത്തപ്പൂമത്സരം, തിരുവാതിരക്കളി തുടങ്ങിയവയോടെ നടന്ന ആഘോഷ പരിപാടികളിൽ സമ്മാനത്തിന് അർഹരായവർക്ക് എയർപോർട്ട് കോ ഒാർഡിനേഷൻ ഇൻ ചാർജ്ജ് ഷിബു റോബർട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു.