yellow-alert
yellow alert

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മദ്ധ്യ തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴിയും തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് മഴ ലഭിക്കുന്നത്. വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയും ലഭിക്കും. മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അല‌ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാദ്ധ്യതയുള്ളതിനാൽ തിങ്കളാഴ്ച വരെ മത്സ്യബന്ധനം പാടില്ല.