
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഡോ.പി പല്‌പു സ്‌മാരക യൂണിയൻ ഓഫീസിൽ പിറന്നാൾ കേക്ക് മുറിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ ദേവരാജ്,യൂണിയൻ സെക്രട്ടറി അനീഷ്‌ദേവൻ,ബോർഡ് മെമ്പർ പി.സി.വിനോദ്, കൗൺസിലർ സോമസുന്ദരം, യൂത്ത് മൂവ്മെന്റ് ജില്ലാചെയർമാൻ മുകേഷ് മണ്ണന്തല,യൂത്ത് മൂവ്മെന്റ് സെക്രട്ടറി അരുൺകുമാർ, വനിതാസംഘം സെക്രട്ടറി ആശ രാജേഷ്,വൈസ് പ്രസിഡന്റ് മിനിസജു,എംപ്ലോയിസ് ഫോറം കോ ഒാർഡിനേറ്റർ ഷിബു ശശി,ലോലമാണി എന്നിവർ പങ്കെടുത്തു.