d

ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷം സിനിമാ-സീരിയൽ താരം എൻ.കെ.കിഷോർ ഉദ്ഘാടനം ചെയ്‌തു.പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത,സ്കൂൾ മാനേജർ ആർ.സുഗതൻ, പി.ടി .എ പ്രസിഡന്റ് ബി.ബിജു, വാർഡ് മെമ്പർ ജയരാജ്, ശാഖാ സെക്രട്ടറി എസ്.ഷിജു, പ്രിൻസിപ്പൽ ബി.സുരേന്ദ്രനാഥ്, എച്ച്.എം ജി. ലില്ലി ഡെപ്യൂട്ടി എച്ച്.എം വി.എസ്.ശ്രീലാൽ,സ്റ്റാഫ് സെക്രട്ടറി ടി. അനിൽകുമാർ എന്നിവർ ഓണാശംസകൾ നേർന്നു.തുടർന്ന് നൂറോളം വിദ്യാർത്ഥിനികൾ പങ്കെടുത്ത മെഗാ തിരുവാതിരയും അത്തപ്പൂക്കളവും വിവിധ കലാപരിപാടികളും നടന്നു.